
- February 12, 2025
അമലയില്‍ ദീപോജ്വലനവും ബിരുദദാനവും
അമല നഗര്‍: അമല മെഡിക്കല്‍ കോളേജില്‍ ജനറല്‍ നഴ്സിംഗ് 46ാം ബാച്ചിന്‍റെ ദീപോജ്വലനവും 42ാം ബാച്ചിന്‍റെ ബിരുദദാനവും കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ പ്രൊഫസ്സര്‍ എലിസബെത്ത് വര്‍ക്കി നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, നഴ്സിംഗ് സ്ക്കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റ്ര്‍ മിനി, ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര്‍ ലിഖിത, പി.ടി.എ. പ്രസിഡന്‍റ് റെജി വര്‍ക്കി, ഹെന്ന ജോഷി, പി.ജെ. നിജോള്‍ എന്നിവര്‍ പ്രസംഗിച്ചു.