- April 22, 2026
അമല ഫെലോഷിപ്പ് പറപ്പൂർ യൂണിറ്റ് പുതിയതായി രൂപീകരിച്ചു
അമല ഫെലോഷിപ്പ് പറപ്പൂർ യൂണിറ്റ് പുതിയതായി രൂപീകരിച്ചു. 31 മെമ്പർമാർ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. ഡോ. ജെയിംസ് ചിറ്റിലപ്പിള്ളിയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെയും എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു. അമല ഹോസ്പിറ്റൽ പിആർഒ ജോസഫ് വർഗീസ്, സോണി സി പുലിക്കോട്ടിൽ , ഡേവീസ് വടക്കൻ, ജോസ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.