ഡെങ്കിപ്പനി ബോധവൽക്കരണം

  • March 31, 2026

ഡെങ്കിപ്പനി ബോധവൽക്കരണം

അമല മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എ.എം.എഫ്.എ.സി.സി യും അടാട്ട് പഞ്ചായത്ത് മൂന്നാം വാർഡും സംയുക്തമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ഡെങ്കിപ്പനി ബോധവൽക്കരണ യജ്ഞത്തിന്റെയും ഈഡിസ് കൊതുക് നിവാരണ പരിപാടിയുടെയും ഉദ്ഘാടനം അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ നിർവഹിച്ചു. വാർഡ് മെമ്പർ സിജി സി.ജെ അധ്യക്ഷതവഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി, പി.ആർ.ഒ ജോസഫ് വർഗീസ്, ചിറ്റിലപ്പിള്ളി ചിൽഡ്രൻസ് പാർക്ക് അംഗൻവാടി ടീച്ചർ ഷൈലജ എന്നിവർ പ്രസംഗിച്ചു. വീടുകൾ കേന്ദ്രീകരിച്ച് കൊതുക് നിരീക്ഷണം, കൂത്താടി ശേഖരണം,ഉറവിട നശീകരണം എന്നിവയും നടത്തി.