അമലയിൽ ലോക ഓട്ടിസം ദിനാചരണം

  • April 07, 2026

അമലയിൽ ലോക ഓട്ടിസം ദിനാചരണം

അമല മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററും ശിശുരോഗ വിഭാഗവും ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക് തൃശൂർ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച ലോക ഓട്ടിസം ദിനാചരണത്തിന്റെയും ബോധവൽക്കരണ സെമിനാറിന്റെയും ഉദ്ഘാടനം കല്ലേറ്റുംകര നിപ്മർ കോളേജ് പ്രിൻസിപ്പൽ അന്ന ദാനിയേൽ നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ,ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ, സി.ഡി.സി വിഭാഗം മേധാവി ഡോ. പാർവ്വതി മോഹൻ, ശിശുരോഗ വിഭാഗം മേധാവി ഡോ. കല്യാണി പിള്ള, അസോസിയേറ്റ് പ്രൊഫസർ ഡോ. റിയ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.