- January 07, 2026
കാർമൽ കോളേജ് (ഓട്ടോണമസ്), മാളയും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശ്ശൂരും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു
തൃശ്ശൂർ: കാർമൽ കോളേജ് (ഓട്ടോണമസ്) മാളയും, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തൃശ്ശൂരും തമ്മിലുള്ള അക്കാദമിക്–ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കൈകോർത്തു പ്രവർത്തിക്കാൻ ധാരണയായി. ധാരണാപത്രം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ ജൂലിയസ് അറക്കലും കാർമൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേലും തമ്മിൽ ധാരണപത്രം കൈമാറി.ഗവേഷണ മേഖലയിൽ ഇരുസ്ഥാപനങ്ങൾക്കുമിടയിലെ സഹകരണ സാധ്യതകൾ വിശദീകരിച്ച് കാർമൽ കോളേജ് (ഓട്ടോണമസ്), മാളയുടെ ഡീൻ ഓഫ് റിസർച്ച് ഡോ. സിസ്റ്റർ സിഞ്ചുമോൾ തോമസ് പ്രത്യേക അവലോകനം നടത്തി. ഈ ധാരണാപത്രത്തിലൂടെ അക്കാദമിക് കൈമാറ്റം, സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ, സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ നടപ്പാക്കാൻ സാധിക്കുമെന്ന് വക്താക്കൾ അഭിപ്രായപ്പെട്ടു. കാർമൽ കോളേജ് ഐക്യുഎസി കോർഡിനേറ്റർ മിസ്. മേരി ഫിലിപ്പ്, അമല മെഡിക്കൽ കോളേജ് അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മേൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. ലോല ദാസ്, അമല കാൻസർ റീസർച്ച് സെന്റർ ചീഫ് റീസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. ജോബി തോമസ് കെ, സീനിയർ സയന്റിസ്റ്റുമാരായ ഡോ. കയീൻ വടക്കൻ, ഡോ. വിഷ്ണുപ്രിയ മുരളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഇരുസ്ഥാപനങ്ങൾക്കും അക്കാദമിക് മികവും ഗവേഷണ നവീകരണവും കൈവരിക്കാൻ ഈ ധാരണാപത്രം നിർണായകമായൊരു ഘട്ടമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.