- March 02, 2026
വൈ.ഡബ്ലിയു.സി.എ ധനസഹായം അമലക്ക് കൈമാറി.
അമലയിലെ ക്യാൻസർ രോഗികൾക്ക് സൗജന്യ കീമോതെറാപ്പി നൽകുന്നതിനു വേണ്ടി ആരംഭിച്ചിട്ടുള്ള ആധാർ കീമോതെറാപ്പി ഫണ്ട്, സൗജന്യ ഭക്ഷണ പരിപാടിയായ അഗാപ്പെ എന്നിവകളിലേക്ക് വൈ.ഡബ്ലിയു.സി.എ നൽകിയ സഹായധനത്തിന്റെ ചെക്ക് വൈ.ഡബ്ലിയു. സി.എ. ഓഫ് ഇന്ത്യയുടെ സൗത്ത് വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് ഡോ. ആനി തോമസ് അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കലിന് കൈമാറി. സ്പെഷ്യൽ ഓഫീസർ മിനു അന്ന, അഡ്വൈസറി കമ്മറ്റി ചെയർമാൻ അഡ്വ. സി.ഐ. മാത്യു എന്നിവർ പ്രസംഗിച്ചു.