- February 28, 2026
അമലയിൽ റെയർ ഡിസീസ് ഡേ ആചരണം
അമല മെഡിക്കൽകോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അപൂർവവും പുതുതായി ഉയർന്ന് വരുന്നതുമായ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പരിപാടി ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ. ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ആൽവിൻ ട്രീസ, ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗത്തിലെ ഡോ. തബിത മെറിയം സാബു, ന്യൂറോളജി വിഭാഗത്തിലെ ഡോ. ശ്രീനാഥ് രാജീവൻ, ജെറിയാട്രിസ്റ്റ് ഡോ. എസ്. അനീഷ് എന്നിവർ പ്രസംഗിച്ചു.സിക വൈറസ്, അമീബിക് മെനിൻജോ എൻസെഫലൈറ്റിസ്, ഗില്ലിയൻ-ബാരി സിൻഡ്രോം എന്നീ രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ, നേരത്തെ തിരിച്ചറിയൽ എന്നിവ സെമിനാറിൽ ചർച്ച ചെയ്തു.