അബാ സൊസൈറ്റി എഴുത്തിനിരുത്തല്‍ നടത്തി

  • Home
  • News and Events
  • അബാ സൊസൈറ്റി എഴുത്തിനിരുത്തല്‍ നടത്തി
  • May 30, 2026

അബാ സൊസൈറ്റി എഴുത്തിനിരുത്തല്‍ നടത്തി

അമലയില്‍ പ്രവര്‍ത്തിക്കുന്ന അബാ ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ എഴുത്തിനിരുത്തല്‍ ചടങ്ങിന്‍റെയും കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന്‍റെയും ഉദ്ഘാടനം അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് അനില്‍ അക്കര നിര്‍വഹിച്ചു. പുറനാട്ടുകര രാമകൃഷ്ണാശ്രമം മഠാധിപതി  എഴുത്തിനിരുത്തല്‍  ചടങ്ങിന് നേതൃത്വം നല്‍കി. ദേവമാതാ കൗണ്‍സിലര്‍ ഫാ.ലിജോ ബ്രഹ്മകുളം അനുഗ്രഹ പ്രഭാക്ഷണം നടത്തി. രാജഗിരി കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്‍.കെ.നിഖില്‍, അബാ ചെയര്‍മാന്‍ ഫാ.ജൂലിയസ് അറക്കല്‍, മോഡറേറ്റര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രസിഡന്‍റ് സി. എ. ജോസഫ്, വൈസ് പ്രസിഡന്‍റ് പട്രീഷ്യ ജോസ്, കണ്‍വീനര്‍ സി.എ.പോള്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളും മാതാപിതാക്കളും അടക്കം ഇരുനൂറ്റിഅമ്പതോളം പേര്‍ പങ്കെടുത്തു.