അമലയിൽ ലൈബ്രറി ശിൽപ്പശാല

  • May 22, 2026

അമലയിൽ ലൈബ്രറി ശിൽപ്പശാല

അമല മെഡിക്കൽ കോളേജ് പത്മഭൂഷൻ ഫാദർ ഗബ്രിയേൽ സെൻട്രൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രേറിയന്മാർക്കായി നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം പാലക്കാട് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ടും എഴുത്തുകാരനുമായ ഡോ. സി. പി.ചിത്രബാനു നിർവഹിച്ചു. തൃശ്ശൂർ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ടും എഴുത്തുകാരനുമായ വി. മുരളി മുഖ്യപ്രഭാഷണം നടത്തി. അമല അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമേൽ സി. എം. ഐ, അഗ്രികൾച്ചറൽ  യൂണിവേഴ്സിറ്റി മുൻ ലൈബ്രേറിയൻ  സി. അബ്ദുൽ റസാക്ക്, തൃശ്ശൂർ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. രാജേഷ്, എഴുത്തുകാരൻ  ജയൻ അവണൂർ, വെറ്റിനറി കോളേജ് ലൈബ്രേറിയൻ  പി. എ പ്രദീപ്, അമല ചീഫ് ലൈബ്രേറിയൻ പ്രൊഫ. ഡോ. എ. ടി ഫ്രാൻസിസ്, സീനിയർ ലൈബ്രേറിയൻ   വി. ജെ ലിറ്റി എന്നിവർ പ്രസംഗിച്ചു. അഴീക്കോട് പഞ്ചായത്ത് ലൈബ്രേറിയൻ ബിനോയ് മാത്യു, കില ലൈബ്രേറിയൻ ഡോ. മഞ്ജു, എൻ. ഐ. പി. എം. ആർ ലൈബ്രേറിയൻ അഞ്ചു എം. എ, ചൂർണ്ണിക്കര പഞ്ചായത്ത് ലൈബ്രേറിയൻ സുനിൽകുമാർ, സെന്റ്. അലോഷ്യസ് കോളേജ് ലൈബ്രേറിയൻ വിനീത ഡേവിസ്, എം ജി യൂണിവേഴ്സിറ്റി ലൈബ്രേറിയൻ ഡോ. വിമൽ കുമാർ, തൃശ്ശൂർ കോർപ്പറേഷൻ ലൈബ്രേറിയൻ മിനി ടി. എൻ എന്നിവർ ക്ലാസുകൾ എടുത്തു.