അമലയില്‍ ദ മാന്‍ വിത്ത് ക്ലീന്‍ ഹാന്‍റ്സ് നാടകം അവതരിപ്പിച്ചു.

  • Home
  • News and Events
  • അമലയില്‍ ദ മാന്‍ വിത്ത് ക്ലീന്‍ ഹാന്‍റ്സ് നാടകം അവതരിപ്പിച്ചു.
  • November 26, 2022

അമലയില്‍ ദ മാന്‍ വിത്ത് ക്ലീന്‍ ഹാന്‍റ്സ് നാടകം അവതരിപ്പിച്ചു.

അമല മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ കാണ്‍ട്രോള്‍ വാരാചരണത്തിന്‍റെ ഭാഗമായി څസമ്മല്‍ വേയ്സ്چനെ ക്കുറിച്ച് പ്രശസ്ത ശസ്ത്രക്രിയാവിദഗ്ദന്‍ സുബ്രഹ്മണ്യം വൈദ്യനാഥന്‍ രചിച്ച് മനോജ് പഴുവില്‍ സംവിധാനം നിര്‍വ്വഹിച്ച ദ മാന്‍ വിത്ത് ക്ലീന്‍ ഹാന്‍റ്സ് നാടകത്തിന്‍റെ രംഗാവിഷ്കാരം നടത്തി. അമല നാടകകൂട്ടായ്മയിലെ ഡോക്ടര്‍മാരും, വിദ്യാര്‍ത്ഥികളുമായി 50 തോളം പേര്‍ അഭിനയിച്ച നാടകത്തില്‍ സമ്മല്‍ വേയ്സായി വേഷമിട്ടത് യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ.ഹരികൃഷ്ണനാണ്. ഡോ.രൂപേഷ് ജോര്‍ജ്ജ്,  ഡോ.ഡൊമിനിക് പുത്തൂര്‍, ഡോ നിശാന്ത് മേനോന്‍, ഡോ.ജോണി തോമസ്, ഡോ.വിനോദ് എന്നിവരും സുപ്രധാന വേഷങ്ങള്‍ ചെയ്തു. അണുക്കള്‍ വഴിയുള്ള രോഗപകര്‍ച്ചയെക്കുറിച്ചുള്ള നാടകം കോവിഡ് പശ്ചാത്തലത്തില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ അഭിപ്രായപ്പെട്ടു. നാടകരചയിതാവും കേരളത്തിലെ മുതിര്‍ന്ന സര്‍ജനുമായ ഡോ.സുബ്രഹ്മണ്യം വൈദ്യനാഥനെ ചടങ്ങില്‍ ആദരിച്ചു. ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ, ഡോ.സുശീല കെ.വി. മുതലായവര്‍ പങ്കെടുത്തു.