- May 21, 2026
അമലയിൽ ദേശീയ ഡെങ്കിദിനാചരണം
അമല മെഡിക്കൽ കോളേജ് എ.എം.എഫ്.എ.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ഡെങ്കിദിനാചരണത്തിന്റെയും ബോധവൽക്കരണ പരിപാടികളുടെയും ഉദ്ഘാടനം അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ടി.സി.വിൽസൺ, പി.കെ.സണ്ണി , അമല ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻ പുരക്കൽ സി.എം.ഐ., കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.സി.ആർ. സാജു , എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി, മിസ്. ഏൻജൽ തോമസ് എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ, വീഡിയോ മത്സരങ്ങളിൽ വിജയിച്ചവർക്ക് ക്യാഷ് പ്രൈസും നൽകി.