അമലയില്‍ കര്‍ഷക സെമിനാര്‍

  • August 29, 2025

അമലയില്‍ കര്‍ഷക സെമിനാര്‍

അമല ആയുര്‍വേദാശുപത്രിയും സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്‍റ് ബോര്‍ഡും സംയുക്തമായി ഔഷധസസ്യകൃഷിവ്യാപനത്തെ അധികരിച്ച് അടാട്ട് മേഖലയിലെ കര്‍ഷകര്‍ക്കായ് നടത്തിയ ഏകദിന സെമിനാറിന്‍റെ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. അമല മറ്റു സ്ഥാപനങ്ങള്‍ക്ക് എന്നും മാതൃകയാണെന്നും വിശാലമായ കാമ്പസ്സ് ഔഷധസസ്യ ജൈവവൈവിധ്യ ഉദ്യാനം എന്ന നിലയിലേക്ക് എത്തിച്ചേരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, കാര്‍ഷികസര്‍വ്വകലാശാല റിട്ടയേര്‍ഡ് ഡീന്‍ ഡോ.എന്‍.മിനിരാജ്, മറ്റത്തൂര്‍ ലേബര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.പി.പ്രശാന്ത്, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്‍റ് ബോര്‍ഡ് സയന്‍റിഫിക് ഓഫീസ്സര്‍ ഡോ.ഒ.എല്‍.പയസ്, ആയുര്‍വ്വേദ ചീഫ് ഫിസിഷ്യന്‍ ഡോ.സിസ്റ്റ്ര്‍ ഓസ്റ്റിന്‍ റിസേര്‍ച്ച് ഓഫീസ്സര്‍ ഡോ.എം.കെ.ഹരിനാരായണന്‍, അടാട്ട് കൃഷി ഓഫീസ്സര്‍ അശ്വതി ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.