International Day of Radiology

  • November 11, 2022

International Day of Radiology

സൗജന്യ മാമ്മോഗ്രാം നടത്തി

അമലയില്‍ ലോക റേഡിയോളജി ദിനാചരണം

അമലനഗര്‍:  ലോക റേഡിയോളജി ദിനം അമല മെഡിക്കല്‍ കോളേജില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 11 മണിക്കു നടന്ന പൊതു മീറ്റിങ്ങില്‍ സിസ്റ്റര്‍ ലിസാന്‍റോ എഫ്. സി.സി മുഖ്യ അതിഥിയായിരുന്നു. അമല മെഡിക്കല്‍ കോളേജ് അസ്സോസിയേറ്റ് ഡയറക്ടര്‍             ഫാ. ജെയ്സണ്‍ മുണ്ടന്‍മാണി സി.എം.ഐ അദ്ധ്യക്ഷനായ മീറ്റിങ്ങില്‍    ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. റോബര്‍ട്ട് അംബൂക്കന്‍, ഡോ. സിബു ബേബി ജേക്കബ്, ഡോ. എം.സി. സാവിത്രി, സിസ്റ്റര്‍ ഹന്ന ലിസ്ബത്ത് എന്നിവര്‍ പ്രസംഗിച്ചു. അന്നേദിനം അമല ആശുപത്രിയില്‍ നടന്ന എല്ലാ മാമ്മോഗ്രാമും (രീെേ: ഞെ. 2000 ുലൃ രമലെ) പൂര്‍ണ്ണമായും സൗജന്യമായി നല്‍കിയെന്ന്  ആശുപത്രി അധികാരികള്‍  അറിയിച്ചു. രോഗീശുശ്രൂഷയില്‍ റേഡിയോളജിസ്റ്റിന്‍റേയും റേഡിയോഗ്രാഫറിന്‍റേയും പങ്കിനെ വിശദമാക്കികൊണ്ടുള്ള ഫ്ളാഷ് മോബ് റേഡിയോളജി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ക്വിസ് മത്സരത്തിലൂടെ റേഡിയോളജി വിഷയങ്ങളിലുള്ള അറിവ് പങ്കുവച്ചു. റേഡിയോളജിയുടെ പ്രാധാന്യത്തെ അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ട് മത്സരവും നടത്തുകയുണ്ടായി