- November 20, 2023
അമലയിൽ അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരം
അമലയിൽ അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരം ഉദ്ഘാടനം അമല ഡയറക്ടർ ജൂലിയസ് അറക്കൽ സിഎംഐ നിർവഹിച്ചു .ചടങ്ങിൽ സാധാരണ ജനങ്ങൾക്ക് അണുബാധ നിയന്ത്രണത്തിനുള്ള അവബോധം നൽകുന്നതിനായി ഒരു ഇൻഫർമേഷൻ ആയിട്ടുള്ള ഒരു ഡാൻസ് വീഡിയോ ലോഞ്ച് ചെയ്യുകയും അമലയുടെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.പൊതുസ്ഥലങ്ങളിൽ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൈ കഴുകേണ്ട രീതി എന്നിവയാണ് വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത്.എല്ലാവർഷവും അന്താരാഷ്ട്ര ഇൻഫെക്ഷൻ കൺട്രോൾ വീക്ക് ആചരിച്ചു
വരുന്നു “Celebrating the Fundamentals of Infection Prevention”ഇതായിരുന്നു 2023ലെ തീം .ഈ തീം ഉൾക്കൊണ്ടുകൊണ്ടുള്ള ഫ്ലക്സും പ്ലക്കാർഡുകളും ഏന്തി കൊണ്ടുള്ള ഒരു റാലി Dr. Dinu M Joy നേതൃത്വത്തിൽ നടത്തപ്പെട്ടു.
കൂടാതെ ഹാൻഡ് ഹൈജീനിനെ പറ്റിയും റെസ്പിറേറ്ററി ഹൈജീനിനെ പറ്റിയുമുള്ള ഫ്ലാഷ് മോബും ബോധവൽക്കരണ ക്ലാസ്സും നെസ്റ്റോ supermarket , റെയില്‍വെസ്റ്റേഷനിലും ശ്രീ ദുർഗ വിലാസം സ്കൂളിലുംനടത്തപ്പെട്ടു.പൊതുസ്ഥലങ്ങളിൽ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൈ കഴുകേണ്ട രീതി എന്നിവയായിരുന്നു
ക്ലാസിലെ പ്രധാന വിഷയം. വച്ച് നടത്തപ്പെട്ടു.മാത്രമല്ല ഷോർട്ട് ഫിലിം,സ്പോട്ട് പെയിന്റിംഗ്,ക്വിസ് ,സ്റ്റാൾ മത്സരങ്ങളും ഈ ആഴ്ചയിൽ പൊതുജനങ്ങൾക്കും അമല സ്റ്റാഫുകൾ ക്കും നടത്തപ്പെടുന്നു.
ജോയിന്റ്ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ , ഫാ. ഷിബു പുത്തൻപുരക്കൽ സിഎംഐ ,അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ സിഎംഐ ,അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രിൻസിപ്പൽ ഡോ ബെറ്റ്സി തോമസ്,അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ രാജേഷ് ആന്റോ ,അമല ആശുപത്രി അണുബാധ നിയന്ത്രണ ഓഫീസർ ഡോ സുബി ദാസ് ,അമല ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെൻറ് HOD ഡോ. ആദർശ് എ കെ,അമല CNO Sr ലിഖിത ,Dr .Dinu M Joy ചടങ്ങിൽ പങ്കെടുത്തു