അമലയിൽ ഗിഫ്റ്റ് എ ഗ്ലാസ് പദ്ധതിയിലൂടെ കണ്ണടകൾ നൽകി.

  • Home
  • News and Events
  • അമലയിൽ ഗിഫ്റ്റ് എ ഗ്ലാസ് പദ്ധതിയിലൂടെ കണ്ണടകൾ നൽകി.
  • January 30, 2026

അമലയിൽ ഗിഫ്റ്റ് എ ഗ്ലാസ് പദ്ധതിയിലൂടെ കണ്ണടകൾ നൽകി.

അമല മെഡിക്കൽ കോളേജ് നേത്രരോഗ വിഭാഗം ആരംഭിച്ച ഗിഫ്റ്റ് എ ഗ്ലാസ് പദ്ധതിയിലൂടെ കണ്ണടകളുടെ വിതരണോദ്ഘാടനം അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റും മുൻ എം.എൽ. എ. യുമായ അനിൽ അക്കര നിർവഹിച്ചു.  ഉപയോഗശൂന്യമായ പഴയ കണ്ണടകളുടെ ഫ്രെയിമുകൾ ശേഖരിച്ച് നന്നാക്കി പുനരുപയോഗത്തിനായി നൽകുന്നതാണ് പദ്ധതി. ഇതിനായി ക്യാമ്പസിൽ പലയിടത്തും പ്രത്യേക കലക്ഷൻ പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. അമല ജോയിൻറ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. ഷിബു പുത്തൻപുരക്കൽ,  അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻറണി മണ്ണുമ്മൽ, നേത്രരോഗ വിഭാഗം മേധാവി ഡോ. ലതിക. വി. കെ. പ്രോഗ്രാം കോ. ഓഡിനേറ്റർ ഡോ.  സോമി സാജു, ഫാത്തിമ മാതാ കണ്ണട ഷോപ്പ് ഉടമ മിസ്. ആനി ജോസ് എന്നിവർ പ്രസംഗിച്ചു.