- August 17, 2025
അമലയില്‍ ഗ്യാസ്ട്രോപീഡിയ - 2025 നടത്തി
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സിന്‍റെ 15ാമത് സ്റ്റേറ്റ് സമ്മേളനത്തിന്‍റെ ഭാഗമായി ഐ.എ.പി. ഗ്യാസ്ട്രോ എന്‍ററോളജി സ്റ്റേറ്റ് ചാപ്റ്ററും ഐ.എ.പി. തൃശ്ശൂര്‍ ബ്രാഞ്ചും അമല മെഡിക്കല്‍ കോളേജ് പീഡിയാട്രിക്സ് വിഭാഗവും സംയുക്തമായി നടത്തിയ സംസ്ഥാനതല സമ്മേളനത്തിന്‍റെ ഉദ്ഘാടനം അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു.
ഐ.എ.പി. സ്റ്റേറ്റ് പ്രസിഡന്‍റ് ഡോ.ഐ.റിയാസ്, സെക്രട്ടറി ഡോ.ഗോപി മോഹന്‍, കേരള സ്റ്റേറ്റ് ഐ.എ.പി. ഗ്യാസ്ട്രോ എന്‍ററോളജി ചാപ്റ്റര്‍ പ്രസിഡന്‍റ് പ്രശാന്ത് ശോഭന്‍, സെക്രട്ടറി രമ്യ പൈ, ഐ.എ.പി. തൃശ്ശൂര്‍ ബ്രാഞ്ച് പ്രസിഡന്‍റ് ഡോ.എ.കെ.ഇട്ടൂപ്പ്, സെക്രട്ടറി ഡോ.സുനില്‍ കെ.മേനോന്‍, ഐ.എ.പി. നാഷണല്‍ വൈസ് പ്രസിഡന്‍റ് ഡോ.ആനന്ദ കേശവന്‍, അമല പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ.കല്ല്യാണി പിളള, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.ജെഫി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 150ഓളം വിദഗ്ധ ഡോക്ടര്‍മാരും പി.ജി. വിദ്യാര്‍ത്ഥികളും പങ്കെടുത്തു.