- September 08, 2025
അമലയിൽ നേത്രദാന പക്ഷാചരണം
അമല മെഡിക്കൽ കോളേജിൽ നടത്തിയ നേത്രദാന പക്ഷാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ നിർവഹിച്ചു. നേത്ര ബോധവൽക്കരണ സ്കിറ്റ്,ഫോട്ടോഗ്രാഫി, പോസ്റ്റർ, റീൽസ് മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ജയ്സൺ മുണ്ടൻ മാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ , ഫാ. ആന്റണി മണ്ണുംമേൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു. നേത്ര രോഗവിഭാഗം മേധാവി ഡോ. വി. കെ. ലതിക, പ്രൊഫസർ ഡോ. ചാൾസ് കെ സക്കറിയ,ഡോ. ജിജി അഗസ്റ്റിൻ, ഡോ. രാഹുൽ ഭാസി എന്നിവർ പ്രസംഗിച്ചു.