- February 16, 2024
അമല പുസ്തകോത്സവത്തില്‍ സാഹിത്യസംവാദം
അമല മെഡിക്കല്‍ കോളേജില്‍ പുസ്തകോത്സവത്തിന്‍റെ ഭാഗമായി നിര്‍മ്മിതബുദ്ധി സാഹിത്യത്തില്‍ എന്ന വിഷയത്തെപ്പറ്റി നടത്തിയ സംവാദത്തിന്‍റെ ഉദ്ഘാടനം പ്രൊഫസ്സര്‍ പി.വി. കൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. അമല യൂറോളജി വിഭാഗം മേധാവിയും സാഹിത്യകാരനുമായ ഡോ.ഹരികൃഷ്ണന്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോ.ജോസ് വിന്‍സെന്‍റ്, ഡോ. ആര്യ ബാബു, ചീഫ് ലൈബ്രേറിയന്‍ ഡോ.എ.റ്റി.ഫ്രാന്‍സിസ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ എഡ്വന്‍ ജോയ്, മൊഹമ്മദ് നദിം, നെതാനിയ ലാല്‍, അന്ന ജോര്‍ജ്ജ്, രോഹന്‍ സച്ചിന്‍, മരിയ ഗ്രേസ്, അനന്യ എന്നിവര്‍ പ്രസംഗിച്ചു.