- April 28, 2025
അമലയില്‍ ഗ്യാസ്ട്രിക് കാന്‍സര്‍ കോണ്‍ഫ്രന്‍സ്
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ഗ്യാസ്ട്രിക് കാന്‍സര്‍ കോണ്‍ഫ്രന്‍സിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ ഓങ്കോളജി മേധാവി ഡോ.അനില്‍ ജോസ് താഴത്ത്, അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ.അശ്വിന്‍ ഉമ്മന്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഗ്യാസ്ട്രിക് കാന്‍സറിനുള്ള ആധുനിക ചികിത്സാ വിധികളെക്കുറിച്ച് കോണ്‍ഫ്രന്‍സ് ചര്‍ച്ച ചെയ്തു.