cerebral palsy day celebration

  • October 10, 2023

cerebral palsy day celebration

 

ലോക സെറിബ്രൽ പാൾസി ദിനാഘോഷത്തിന്റെ ഭാഗമായി (ഒക്ടോബർ 6) അമല മെഡിക്കൽ കോളേജിൽ അമല സി.ഡി.സി. യുടെയും ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 11ാം തിയ്യതി രാവിലെ 9 മണിമുതൽ 3 മണിവരെ സെറിബ്രൽ പാൾസിയുള്ള കുട്ടികളുടെ സമഗ്രമായ രോഗനിർണ്ണയ ക്യാമ്പ് നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്  സെറിബ്രൽ പാൾസിയുള്ള ഹന്നാ മരിയ എന്ന 11 വയസ്സുകാരിയാണ്.  അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ലോക സെറിബ്രൽ പാൾസി ദിനസന്ദേശം പ്രൊഫസ്സർ ഡോ. പാർവ്വതി മോഹൻ (HOD of CDC, department of Paediatrics) നൽകി.
                           സെറിബ്രൽ പാൾസിയുള്ള കുട്ടികളുടെ സമഗ്രമായ രോഗനിർണ്ണയത്തിനും അവർക്ക് ആവശ്യമായ ഫിസിയോതെറാപ്പി, ഡെവലപ്പ്മെന്റൽ തെറാപ്പി,Developmental therapy, Occupational  therapy, Speech therapy,നേത്രപരിശോധന, ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ എന്നിവയും,  മാർഗ്ഗനിർദ്ദേശങ്ങളും ക്യാമ്പിൽ എത്തിയ കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും നൽകി.
ചടങ്ങിൽ ഫാ. ഡെൽജോ പുത്തൂർ, ജോയിന്റ് ഡയറക്ടർ, ഡോ. രാംരാജ്, പ്രൊഫ. ആന്റ് ഹെഡ് ഒാഫ് പീഡിയാട്രിക്സ്, ഡോ. റിയ ലൂക്കോസ്, അസോസിയേറ്റ് പ്രൊഫസ്സർ, പീഡിയാട്രിക്സ് ആന്റ് സി.ഡി.സി., ഡോ. സിഞ്ചിത, സീനിയർ റെഡിഡന്റ്,  പി.എം.ആർ. എന്നിവരും സംസാരിച്ചു.
ഒക്ടോബർ 10ാം തിയ്യതി, പി.ജി. ഡോക്ടർമാർക്കായുള്ള സെറിബ്രൽ പാൾസിയെക്കുറിച്ചുള്ള അവബോധക്ലാസ്സുകൾ (training programme) നടത്തി. 
ഡോ. പാർവ്വതി മോഹൻ, ഡോ. സിന്ധു വിജയകുമാർ, ഡോ. റിയ ലൂക്കോസ്, ഡോ. സിഞ്ചിത എന്നിവർ ക്ലാസ്സെടുത്തു.