- September 30, 2025
അമലയില്‍ സേവനവാരം നടത്തി
അമല മെഡിക്കല്‍ കോളേജില്‍ എ.എം.എഫ്.എ.സി.സിയുടെ നേതൃത്വത്തില്‍ കാമ്പസ്സിനകത്തും പുറത്തും നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ നിര്‍വ്വഹിച്ചു. എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഭാഗം സ്റ്റാഫംഗങ്ങല്‍ ഓട്ടോ, ടാക്സി സ്റ്റാന്‍റുകളിലും ബസ്സ് സ്റ്റോപ് പരിസരത്തും മാലിന്യശേഖരണവും ക്ലീനിംഗും നടത്തി.