- October 30, 2023
Amala Fellowship Convention
അമല ഫെല്ലോഷിപ്പ് സമ്മേളനം തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന അമല ഫെല്ലോഷിപ്പ് അംഗങ്ങളുടെ സമ്മേളനത്തിന്‍റെ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പൗരോഹിത്വത്തിന്‍റെ രജതജൂബിലി ആഘോഷിക്കുന്ന അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കലിനെ ആദരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ജോര്‍ജ്ജ് കുര്യന്‍ പാറയ്ക്കല്‍. പന്തക്കല്‍ പ്രസിഡന്‍റ് തോമസ് വിതയത്തില്‍, തുരുത്തിപ്പുറം പ്രസിഡന്‍റ് സി.എന്‍.രാധാകൃഷ്ണന്‍, അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.