അഗതികളോടൊപ്പം ഓണം ആഘോഷിച്ച് അമല അലൈഡ് ഹെൽത്ത് സയൻസ് വിദ്യാർത്ഥികളും ജീവനക്കാരും

  • Home
  • News and Events
  • അഗതികളോടൊപ്പം ഓണം ആഘോഷിച്ച് അമല അലൈഡ് ഹെൽത്ത് സയൻസ് വിദ്യാർത്ഥികളും ജീവനക്കാരും
  • September 06, 2025

അഗതികളോടൊപ്പം ഓണം ആഘോഷിച്ച് അമല അലൈഡ് ഹെൽത്ത് സയൻസ് വിദ്യാർത്ഥികളും ജീവനക്കാരും

അമല അലൈഡ് ഹെൽത്ത് സയൻസ് വിഭാഗം ജീവനക്കാരും വിദ്യാർത്ഥികളും മുണ്ടൂർ ഡിവൈൻ മേഴ്സി ഹോമിലെ അന്തേവാസികളോടൊപ്പം ഓണം ആഘോഷിച്ചു. ഡിവൈൻ മേഴ്സി ഹോം ഇൻചാർജ് സിസ്റ്റർ ബീന FSSH സ്വാഗതം ആശംസിച്ചു. അമല മെഡിക്കൽ കോളേജ് ജോയിൻ്റ് ഡയറക്ടർ ഫാദർ ജെയ്സൺ മുണ്ടന്മാണി, ഓണ സന്ദേശം നൽകി. അനാഥരായ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങളും മറ്റു സമ്മാനങ്ങളും നൽകി. വിദ്യാർത്ഥികളുടെയും അന്തേവാസികളുടെയും കലാപരിപാടികളും, അന്തേവാസികൾക്കുള്ള വിവിധ ഗെയിമുകളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.