- May 02, 2023
അമലയില്‍ ലോക ആസ്മ ദിനാചരണം
അമല മെഡിക്കല്‍ കോളേജ് പള്‍മനറി വിഭാഗവും അസോസിയേഷന്‍ ഓഫ് പള്‍മനോളജിസ്റ്റ് തൃശ്ശൂരും സംയുക്തമായി നടത്തിയ ആസ്മ ദിനാചരണത്തിന്‍റെ ഉദ്ഘാടനം സിനിമ നടന്‍ എ.ബി. സിയാവുദ്ദീന്‍ നിര്‍വ്വഹിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ സേവനം അനുഷ്ഠിച്ച ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ക്കും, ഓട്ടോ ഡ്രൈവേഴ്സിനും ട്രാഫിക് പോലീസിനും രോഗനിര്‍ണ്ണയ പരിശോധനയും ബോധവല്‍ക്കരണവും നടത്തി. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.റെന്നീസ് ഡേവിസ്, ഡോ.ദീപ്തി രാമകൃഷ്ണന്‍, എ.പി.ടി. സെക്രട്ടറി എ.കെ. ജെംഷീര്‍, ഡോ.ഡേവിസ് പോള്‍, ഡോ.തോമസ് വടക്കന്‍,ഡോ.ഇ.വി. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.