അമലയിൽ റേഡിയോളജി ദിനാചരണം

  • November 08, 2023

അമലയിൽ റേഡിയോളജി ദിനാചരണം


അമല നഗർ: ലോക റേഡിയോളജി ദിനാചരണത്തിൻ്റെ ഭാഗമായി അമല മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ടി. കെ. ജയന്തി പൊതു മീറ്റിങ്ങ് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ. , ജോയിൻ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം.ഐ. , റേഡിയോളജി വിഭാഗം മേധാവി ഡോ. റോബർട്ട് അമ്പൂക്കൻ, സിസ്റ്റർ ഹന്ന ലിസ്ബത്ത് എഫ് .സി.സി. എന്നിവർ പ്രസംഗിച്ചു. അമലയിൽ അനേക വർഷം സേവനം ചെയ്ത് വിരമിച്ച ഡോ. വത്സലൻ മാത്യു, ഡോ. ഇ.കെ. വനജം, സിസ്റ്റർ ലിസാൻ്റോ, ശ്രീമതി ഷീല മാത്യു എന്നിവരെ മീറ്റിങ്ങിൽ ആദരിച്ചു. ഇന്നേ ദിനം അമലയിൽ നടന്ന എല്ലാ മാമോഗ്രഹി കൾക്കും 1050/- രൂപ വീതം സൗജന്യമാക്കുകയും ചെയ്തു . റേഡിയോളജി ക്വിസ്സ് മത്സര വിജയികൾക്കും പോസ്റ്റർ മത്സര വിജയികൾക്കും ഡോ. ടി.കെ . ജയന്തി സമ്മാനങ്ങൾ നൽകി. അമല ആശുപത്രിയിലെ മേനേജ്‌മൻ്റ് അംഗങ്ങളും ഡോക്ടർമാരും നഴ്സുമാരും രോഗികളും കൂട്ടിരിപ്പുകാരുമായി വളരെ പേർ റേഡിയോളജി ദിനാചരണത്തിന് സാക്ഷ്യം വഹിച്ചു.