- December 09, 2022
ഗബ്രിയേലച്ചൻ്റെ 108 മത് ജന്മദിനത്തിൽ 108 പേർ രക്തം ദാനം ചെയ്തു
അമല നഗർ: പത്മഭൂഷൻ ഗബ്രിയേലച്ചൻ്റെ 108 - മത് ജന്മദിനം പ്രമാണിച്ച് അമല മെഡിക്കൽ കോളേജിൽ ഡോക്ടേഴ്സും നഴ്സുമാരും വിദ്ധ്യാർത്ഥികളും ഗബ്രിയേലച്ചൻ്റെ ശിഷ്യഗണങ്ങളും ചേർന്ന് 108 പേർ രക്തം ദാനം ചെയ്തു. രാവിലെ 11:30 ന് അമല ചാപ്പലിൽ നടന്ന പൊതു മീറ്റിങ്ങിൽ ഗബ്രിയേലച്ചനോടൊപ്പം ജോലി ചെയ്ത, ഫാ. ജോൺ തറയിൽ സി.എം.ഐ. , അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ. അസോസിയറ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം ഐ ., ഡോ . വിനു വിപിൻ, ഗബ്രിയേലച്ചൻ്റെ ബന്ധു , ശ്രീ. ഗബ്രിയേൽ, അമല നഴ്സിങ്ങ് സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി എസ്. സി. വി. , നഴ്സിങ്ങ് വിദ്ധ്യർത്ഥിനി ജെന്ന ജോൺ , ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജ് , സിസ്റ്റർ എലിസബത്ത് എസ്. എച്ച്. എന്നിവർ പ്രസംഗിച്ചു. എച്ച്.ഡി. എഫ്.സി. ഡെപ്യൂട്ടി മാനേജർ ശ്രീ. അജിതൻ നഴ്സിങ്ങ് വിദ്ധ്യാർത്ഥിനികൾ ഒരുക്കിയ സന്ന ദ്ധ രക്ത ദാന ക്കാരുടെ പേരുവിവരങ്ങൾ അടങ്ങിയ ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു.