- December 13, 2022
എയിംസ് അക്കാദമി അമലയ്ക്ക് ഡയാലിസിസ് തുക കൈമാറി
അമല മെഡിക്കല്‍ കോളേജില്‍ സൗജന്യ ഡയാലിസിസ് നടത്തുന്നതിന് വേണ്ടി എയിംസ് അക്കാദമിയും ആസ്ക് സ്റ്റ്ഡി സെന്‍ററും ചേര്‍ന്ന് 2 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. മെറിറ്റ് ഡേയുടെ ഭാഗമായി നടത്തിയ യോഗത്തില്‍ പ്രിന്‍സിപ്പള്‍ ജോബി ജോസ് അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കലിന് തുക കൈമാറി. സംരംഭകയും അവാര്‍ഡ് ജേതാവുമായ ഗീത സലീഷ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ ആല്‍വിന്‍ തോമസ്, കോ-ഓര്‍ഡിനേറ്റര്‍ വിനീഷ് വിജയന്‍, സ്റ്റാഫ് സെക്രട്ടറി എം.ടി സനിത, അമല അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി
രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.