- December 17, 2022
അമലയില്‍ സ്പോണ്ടിലൈറ്റിസ് രോഗികളുടെ സംഗമം
അമല മെഡിക്കല്‍ കോളേജില്‍ ചെറുപ്പക്കാരായ പുരുഷന്മാരെ ബാധിക്കുന്ന വാതരോഗമായ ആങ്കലോസിംഗ് സ്പോണ്ടിലൈറ്റിസ് രോഗികളുടെ സംഗമത്തിന്‍റെ ഉദ്ഘാടനം സിനിമാ സംവിധായകനായ സൈജോ കണ്ണനായ്ക്കല്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ക്ലീനിക്കല്‍ ഇമ്മ്യൂണോളജി വിഭാഗം മേധാവി ഡോ. പോള്‍ ടി. ആന്‍റണി, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ്, 'ആസിഫ്' സംഘടനയുടെ കേരള പ്രസിഡന്‍റ് നിഖില്‍ ജോണി, മെമ്പര്‍മാരായ മെജോ, ജയ്പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. രോഗികള്‍ താങ്കളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.