- January 27, 2023
ക്ഷയരോഗനിയന്ത്രണം:അമലയില്‍ ശില്പശാല
അമല മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തൃശ്ശൂര്‍ ജില്ല ടി.ബി. സെന്‍ററും ചേര്‍ന്ന് ക്ഷയരോഗനിയന്ത്രണത്തെക്കുറിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ജില്ല മെഡിക്കല്‍ ഓഫീസ്സര്‍ ഡോ. ടി. പി. ശ്രീദേവി നിര്‍വ്വഹിച്ചു. ജില്ല ടി.ബി. ഓഫീസ്സര്‍ ഡോ.സുജ അലോഷ്യസ്, അമല അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.സി.ആര്‍.സാജു, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.സി.എം.ശ്രുതി എന്നിവര്‍ പ്രസംഗിച്ചു. ഡോ.സജീവ് നായര്‍, ഡോ.മുഹമ്മദ് നിഷാദ്, ഡോ.നിഷ നരേന്ദ്രന്‍,
ഡോ.റെന്നീസ് ഡേവിസ്, ഡോ.ജോ തോമസ്, ഡോ.ഐശ്വര്യ പി.കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 250-ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.