അമലയിൽ കാൻസർ ദിനാചരണം സൗജന്യ വിഗ്ഗ് വിതരണത്തിലൂടെ.

  • Home
  • News and Events
  • അമലയിൽ കാൻസർ ദിനാചരണം സൗജന്യ വിഗ്ഗ് വിതരണത്തിലൂടെ.
  • February 02, 2023

അമലയിൽ കാൻസർ ദിനാചരണം സൗജന്യ വിഗ്ഗ് വിതരണത്തിലൂടെ.

അമല നഗർ :  ലോക കാൻസർ ദിനാചരണത്തിൻ്റെ ഭാഗമായി 50 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകളും  സ്തനാർബുദ രോഗികൾക്ക് നിറ്റഡ് നോകേഴ്സും വിതരണം ചെയ്തു. അമല ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പൊതു മീറ്റിങ്ങിൽ 300 പേർ പങ്കെടുത്തു. കേശദാനം സംഘടിപ്പിച്ച 35 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയ വ്യക്തികളെയും മീറ്റിങ്ങിൽ മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

ഇതിനോടകം 1220 കാൻസർ രോഗികൾക്ക്  അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സൗജന്യമായി വിഗ്ഗുകൾ നൽകാൻ കഴിഞ്ഞതായി അമല ആശുപത്രി അസോസിയറ്റ് ഡയക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി അറിയിച്ചു. 3 വയസ്സുള്ള കുട്ടി മുതൽ 70 വയസ്സുള്ള സ്ത്രീ വരെ സമൂഹത്തിൻ്റെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന പതിനായിരത്തോളം പേർ ഈ സ്നേഹ കൂട്ടായ്മയിലേക്ക് 30 സെ. മീ. നീളത്തിൽ മുടി ദാനം ചെയ്തുകൊണ്ടാണ് ഇന്നു വരെ ആവശ്യപെട്ടിട്ടുള്ള എല്ലാ കാൻസർ രോഗികൾക്കും സൗജന്യമായി വിഗ്ഗ് നൽകാൻ ചെയ്യാൻ കഴിഞ്ഞതെന്ന് ഫാ. ജെയ്സൺ അറിയിച്ചു. മുടി മുറിച്ചു നൽകിയവരിൽ നൂറോളം പുരുഷൻമാരും  ഉൾപെടുന്നു.

ജനിതക പ്രത്യേകത മൂലം 13 വയസ്സിൽ കാഴ്ച്ച നഷ്ടപ്പെട്ട ഗീത സലീഷ് ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. തൻ്റെ വൈകല്യത്തെ അവസരമാക്കിമാറ്റിയ ഫീനിക്സ് അവാർഡ് ജേതാവുകൂടിയായ ഗീതാ സലീഷിൻ്റെ സന്ദേശം കാൻസർ രോഗികൾക്ക് പ്രചോദനമായി.

അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയറ്റ് ഡയറക്ടർ , ഫാ. ജെയ്സൺ മുണ്ടൻമാണി, എർണാകുളം സേവാ ഡയറക്ടർ ഫാ.മാത്യു കിരിയാന്തൻ, ഡോ. രാകേഷ് എൽ. ജോൺ , സർക്കിൾ ഇൻസ്പെക്ടർ പരപ്പനങ്ങാടി ശ്രീ. ജിനേഷ് കെ.ജെ. കേശദാനം കോ ഓർഡിനേറ്റർ ശ്രീ. പി.കെ . സെബാസ്റ്റ്യൻ, ചാലകുടി കാർമൽ സ്ക്കൂൾ വിദ്ധ്യാർത്ഥിനിയും കേശദാതാവുമായ മിസ് . ആൻ റോസ്. എന്നിവർ മീറ്റിങ്ങിൽ പ്രസംഗിച്ചു.