അമലയിലെ 383 ലാബ് ടെസ്റ്റുകൾക്ക് എൻ. എ. ബി. എൽ അംഗീകാരം! I

  • Home
  • News and Events
  • അമലയിലെ 383 ലാബ് ടെസ്റ്റുകൾക്ക് എൻ. എ. ബി. എൽ അംഗീകാരം! I
  • March 22, 2024

അമലയിലെ 383 ലാബ് ടെസ്റ്റുകൾക്ക് എൻ. എ. ബി. എൽ അംഗീകാരം! I

അമല നഗർ: അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ 383 ലബോറട്ടറി ടെസ്റ്റുകൾക്ക്  എൻ. എ. ബി. എൽ. (National Accreditation Board for Testing and Callibration Laboratories ) അംഗീകാരം ലഭിച്ചു.ക്ലിനിക്കൽ ബയോകെമിട്രി, ക്ലീനിക്കൽ പാത്തോളജി, സൈറ്റോ പാത്തോളജി, ഫ്ലോസൈറ്റോമെട്രീ, ഹേമറ്റോളജി, ഹിസ്റ്റോപതോളജി, മൈക്രോബയോളജി, ഇൻഫെക്ഷ്യസ് ഡിസീസ് സെറോളജി , മോളികുലർ ടെസ്റ്റിങ്ങ് എന്നീ 9 വിഭാഗങ്ങളിലെ ടെസ്റ്റുകൾക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്.ലബോറട്ടറി ടെസ്റ്റുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാൻ ക്വാളിറ്റി  കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഏറ്റവും ഉയർന്ന സമിതിയാണ് എൻ.എ. ബി.എൽ.2023 നവംബർ മാസത്തിൽ ഇന്ത്യയുടെ പല ഭാഗത്തുനിന്നുള്ള അഞ്ച് ഇൻസ്പെക്ടേഴ്സ് 2 ദിവസം കൊണ്ട് അമല ആശുപത്രിയിലെ ലബോറട്ടറികളിൽ ചെയ്യുന്ന എല്ലാ ടെസ്റ്റുകളെയും വിലയിരുത്തിയാണ് ഈ അംഗികാരം നൽകിയത്.ഇതോടെ അമല ആശുപത്രിയുടെ കീഴിലുള്ള ആർത്താറ്റ്, വെളളാറ്റഞ്ഞൂർ എന്നിവിടങ്ങളിലെ ലാബ് കളക്ഷൻ കേന്ദ്രങ്ങളും എൻ.എ.ബി.എൽ അംഗീകാരത്തിന് അർഹമായി.കാൻസർ രോഗ നിർണ്ണയത്തിന് ഉപയോഗിക്കുന്ന ഫ്ലോസൈറ്റോമിട്രി യിൽ, എൻ. എ. ബി. എൽ അംഗീകാരത്തോടെ ടെസ്റ്റുകൾ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് അമലയാണ്. രോഗനിർണ്ണയത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നതാണ് ലബോറട്ടറി ടെസ്റ്റുകൾ. ലോകോത്തര ഗുണ നിലവാരമുള്ള മെഷീനുകളും അവയുടെ ശരിയായ പ്രവർത്തന മികവും, പരിചയ സമ്പന്നരായ സ്റ്റാഫ് അംഗങ്ങളുടെ പ്രവർത്തന മേന്മയും പരിഗണിച്ചാണ് അമല ആശുപത്രിക്ക് ഈ അംഗീകാരം നേടാനായത്.  ഇതോടെ ആരോഗ്യ രംഗത്ത് അമല ആശുപത്രിക്കു കൂടുതൽ ഗുണമേന്മയേറിയ സേവനം കാഴച്ച വയ്ക്കാനാകുമെന്ന് അധികാരികൾ അറിയിച്ചു. അമലയിൽ വച്ചു നടന്ന ചടങ്ങിൽ ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ  സി.എം.ഐ., ജോയിൻ്റ് ഡയറക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം.ഐ., പ്രിൻസിപ്പൽ, ഡോ. ബെറ്റ്സി തോമസ്,  ലാബ് ഡയറക്ടർ ഡോ. ജോയ് അഗസ്റ്റിൻ,ലാബ് ക്വാളിറ്റി മാനേജർ , ഡോ. ദീപ . കെ. നായർ, വിവിധ ലാബ് മേധാവികളായ ഡോ. ജോസ് ജേക്കബ്. , ഡോ. റീന ജോൺ , ഡോ. എം.സി. സാവിത്രി, വൈസ് പ്രിൻസിപ്പൽ, ഡോ. ദീപ്തി രാമകൃഷ്ണൻ , മെഡിക്കൽ സൂപ്രണ്ട്, ഡോ. രാജേഷ് ആൻ്റോ, ചീഫ് ഓപറേറ്റിങ്ങ് ഓഫീസർ, സൈജു സി. എടക്കളത്തൂർ
എന്നിവർ സന്നിഹിതരായിരുന്നു.