- December 30, 2023
അമലയ്ക്ക് 2024 കലണ്ടർ സ്പെഷ്യൽ ആണ്
അമലക്ക് 2024 ലേ കലണ്ടർ കുറച്ച് സ്പെഷലാണ് ആണ്, കാരണം അതിലെ എല്ലാ ക്യാരക്ടർസും അമലയുടെ സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ആണ് കലണ്ടറിന്റെ ഫോട്ടോകളിൽ അണിനിരന്നിട്ടുള്ളത്. അമലയിലെ പ്രകൃതി രമണീയതയിൽ പകർത്തിയ ചിത്രങ്ങൾ ആരോഗ്യ മേഖലയിൽ പ്രത്യാശ പകരുന്ന ചിത്രങ്ങളാണ്. ഓരോ മാസങ്ങളിലും ഉള്ള ആരോഗ്യപ്രധാനമായ ദിവസങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലണ്ടറിന്റെ ഔദ്യോഗികമായ പ്രകാശനം ഫാ. ഡോ. ബെന്നി ബെനഡിക്ട് സി എം ഐ നിർവഹിച്ചു. ഫാ. ജൂലിയസ് അറയ്ക്കൽ സി എം ഐ ഡയറക്ടർ ആശംസകൾ അറിയിച്ചു. ഫാ. ആന്റണി മണ്ണുമ്മൽ സി എം ഐ അസോസിയേറ്റ് ഡയറക്ടർ നന്ദിപറഞ്ഞു. കലണ്ടറിലെ മോഡൽസായ സ്റ്റാഫ് അംഗങ്ങളും കുടുംബാംഗങ്ങളും ഒരുമിച്ച് ചേർന്നാണ് കലണ്ടറിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്