ശാരീരികമായ വൈകല്യങ്ങളുള്ള 15 ഓളം നിർധനരായ കുട്ടികൾക്ക് Artificial Limbs കൊടുത്തു വ്യത്യസ്തമായ രീതിയിൽ Audio Launch തൃശ്ശൂരിലെ അമല ഹോസ്പിറ്റലിൽ വച്ച് നടന്നു

  • Home
  • News and Events
  • ശാരീരികമായ വൈകല്യങ്ങളുള്ള 15 ഓളം നിർധനരായ കുട്ടികൾക്ക് Artificial Limbs കൊടുത്തു വ്യത്യസ്തമായ രീതിയിൽ Audio Launch തൃശ്ശൂരിലെ അമല ഹോസ്പിറ്റലിൽ വച്ച് നടന്നു
  • November 11, 2023

ശാരീരികമായ വൈകല്യങ്ങളുള്ള 15 ഓളം നിർധനരായ കുട്ടികൾക്ക് Artificial Limbs കൊടുത്തു വ്യത്യസ്തമായ രീതിയിൽ Audio Launch തൃശ്ശൂരിലെ അമല ഹോസ്പിറ്റലിൽ വച്ച് നടന്നു


ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന *ഗാർഡിയൻ ഏഞ്ചൽ* എന്ന സിനിമയുടെ audio launch തൃശ്ശൂരിലെ അമല ഹോസ്പിറ്റലിൽ വച്ച് നടന്നു. സിനിമയുടെ അണിയറ പ്രവർത്തകർ, ശാരീരികമായ വൈകല്യങ്ങളുള്ള 15 ഓളം നിർധനരായ കുട്ടികൾക്ക് Artificial Limbs കൊടുത്തു കൊണ്ടാണ് വ്യത്യസ്തമായ രീതിയിൽ Audio Launch നടത്തിയത്. പ്രശസ്ത സിനിമ പിന്നണി ഗായകരായ ശ്രീമതി നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്നാണ് കുട്ടികൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്തത്. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു നന്മയുള്ള പ്രവർത്തി നടത്തികൊണ്ട് സമൂഹത്തിനു തന്നെ മാതൃകയായ ഒരു audio launch നടക്കുന്നത് എന്ന് അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ജൂലിയസ് അഭിപ്രായപ്പെട്ടു.

ഈ അവസരത്തിൽ ജ്യോതിഷ് കാശി എഴുതി റാം സുരേന്ദർ സംഗീത സംവിധാനം ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഫ്രാൻകോ, ദുർഗാ വിശ്വനാഥ് എന്നിവർ ചേർന്ന് ആലപിച്ച "ഡും ടക്കടാ" എന്ന് തുടങ്ങുന്ന ഗാനത്തിന്റെ lyrical version east coast ഓഡിയോസിലൂടെ launch ചെയ്തു.

സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ,
,ജോൺ അലക്സാണ്ടർ,
ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ്
തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
സെര്‍ജന്റ് സാജു എസ് ദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു.
ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ,
ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.