ദേശീയ അദ്ധ്യാപകദിനാഘോഷവും പുസ്തക പ്രദർശ്ശനവും അമല മെഡിക്കൽ കോളേജിൽ അസ്സോ.ഡയറക്ടർ ഫാ.ആന്റണി മണ്ണുമ്മൽ, സി.എം.ഐ. ഉൽഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (അക്കാദമിക്ക്) ഡോ. ജോബി തോമസ് മുഖ്യ പ്രഭാഷണം നടത്തി.ദേശീയ അദ്ധ്യാപക അവാർഡ് നേടിയ കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ലൈബ്രേറിയൻ മുജീബ് റഹ്മാനെ അനുമോദിച്ച് ചീഫ് ലൈബ്രേറിയൻ ഡോ. എ.റ്റി. ഫ്രാൻസിസ് സംസാരിച്ചു.ഡോ. മിനി കരിയപ്പ, വിദ്ധ്യാർത്ഥി പ്രതിനിധി അശ്വതി, ലൈബ്രേറിയന്മാരായ ലിറ്റി വി.ജെ., ജിക്കോ കോടങ്കണ്ടത്ത്, ഗ്ലാഡിസ് ജോർജ്, ദീപ സി ജി, പി.ആർ. ഓ. ജോസഫ് വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.