അമല മെഡിക്കല്‍ കോളേജില്‍ വായനവാരാചരണത്തിന്‍റെയും പി.എന്‍.പണിക്കര്‍ അനുസ്മരണത്തിന്‍റെയും ഉദ്ഘാടനം സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അമല അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ആന്‍റണി മണ്ണുമ്മല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ബെറ്റ്സി തോമസ്, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. രാജി രഘുനാഥ്, പാരാമെഡിക്കല്‍ പ്രിന്‍സിപ്പള്‍ ഡോ. എം.സി. സാവിത്രി, നഴ്സിംഗ് പ്രിന്‍സിപ്പള്‍ സിസ്റ്റ്ര്‍ മിനി, ലൈബ്രററി അഡ്വൈസറി ചെയര്‍മാന്‍ ഡോ. എ.റ്റി. ഫ്രാന്‍സിസ്, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി മുന്‍ ലൈബ്രേറിയന്‍ സി. അബ്ദുള്‍ റസ്സാക്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അമൃത കെ. വിനോദ്, മറിയ കെ. ഡാര്‍ലിന്‍, മാളവിക ദിലീപ്, ഇ.എസ്. ശ്രീലേഖ, മെഡിക്കല്‍ കോളേജ് ലൈബ്രറേറിയന്‍ വി.ജെ. ലിറ്റി, നഴ്സിംഗ് കോളേജ് ലൈബ്രറേറിയന്‍ ഗ്ലാഡിസ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. വായന പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.