Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ നഴ്സസ് വാരാചരണ സമാപനപരിപാടികളുടെയും അവാര്‍ഡ് ജേതാക്കളുടെ അനുമോദനയോഗത്തിന്‍റെയും ഉദ്ഘാടനം കേരള റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വ്വഹിച്ചു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.ടി.കെ.അനൂപ്, ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.രാജി രഘുനാഥ്, സിസ്റ്റ്ര്‍ ലിഖിത, സിസ്റ്റ്ര്‍ മിനി എന്നിവര്‍ പ്രസംഗിച്ചു. ആനി ബെസ്റ്റ് നഴ്സ് ലീഡര്‍ അവാര്‍ഡ് സിസ്റ്റ്ര്‍ ലിഖിതയും വൈ.എം.സി.എ.അവാര്‍ഡ് മേഴ്സി കെ.ഫ്രാന്‍സിസും കരസ്ഥമാക്കി. അമല ബെസ്റ്റ് നഴ്സ് അവാര്‍ഡുകള്‍ ജിത പി.ജെ., ഷിബി എസ്. അമ്പാടി, ഏഞ്ചല്‍ ജോജു, സ്നേഹ ഇമ്മാനുവല്‍, റിറ്റി എം.ടി. എന്നിവര്‍ കരസ്ഥമാക്കി.