Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ നഴ്സസ് വാരാചരണപരിപാടികളുടെ ഭാഗമായി നടത്തിയ കലാമത്സരങ്ങളുടെയും എക്സിബിഷന്‍റെയും ഉദ്ഘാടനം തൃശ്ശൂര്‍ ജില്ല ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.ടി.കെ.അനൂപ് നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റര്‍ ലിഖിത, നഴ്സിംഗ് സൂപ്രണ്ട് മിസ്സ്. ലക്ഷ്മി എം. എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളിലെ ആശുപത്രികളില്‍ നിന്നും നഴ്സുമാര്‍ മത്സരങ്ങളില്‍ പങ്കെടുത്തു.