അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 7/8/2024 ബുധനാഴ്ച്ച രാവിലെ 10:30 ന് വേലൂർ കുറുമാൽ FHC സബ് സെൻ്ററുടെയും, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെയും സഹകരണത്തോടെ വേലൂർ കുറുമാൽ പ്രദേശങ്ങളിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി മലേറിയ, ഡെങ്കിപ്പനി, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൂടാതെ ഓറൽ നിർണ്ണയവും നടത്തി. അമല ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാരായ ഡോ . ശ്രുതി, ഡോ . സച്ചിൻ, ഡോ. സ്റ്റെഫി, ഡോ എബിൻ എന്നിവർ ക്ലാസ്സ് എടുക്കുകയും പരിശോധന നടത്തുകയും ചെയ്തു.