Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ വിവിധ പരിപാടികളോടെ നടത്തിയ ലോക കൊതുകുദിനാചരണത്തിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ ജിമ്മി ചൂണ്ടല്‍, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍ പുരയ്ക്കല്‍, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.സി.ആര്‍.സാജു, എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു. കാമ്പസ്സിനകത്തും പുറത്തും പരിസരശുചീകരണം, പഞ്ചായത്തടിസ്ഥാനത്തില്‍ ബോധവല്‍ക്കരണം, ക്വിസ്സ് മത്സരം, കൊതുക് നിരീക്ഷണം, ഉറവിട നശീകരണം, കൂത്താടി നശീകരണം എന്നിവ ഒരാഴ്ചയോളം നീണ്ടുനിന്ന പരിപാടിയുടെ ഭാഗമായി നടത്തി.