Please select from the following:
അമല മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍, പീഡിയാട്രിക്സ്, ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ പ്രതിരോധ കുത്തിവെയ്പ് വാരാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.രാജേഷ് ആന്‍റോ, ഡോ.ദീപ്തി രാമകൃഷ്ണന്‍, ഡോ.സി.ആര്‍.സാജു, ഡോ.കല്ല്യാണിപ്പിള്ള, ഡോ.തബിത, ഡോ.സാന്ദ്ര, ഡോ.ജോസ് വിന്‍സെന്‍റ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കുമുള്ള പ്രതിരോധകുത്തിവെയ്പ്പ് ക്ലിനിക്ക്അമലയില്‍പ്രവര്‍ത്തി ക്കുന്നുണ്ട്.