അമല മെഡിക്കല്‍ കോളേജില്‍ പരിസ്ഥിതിദിനത്തില്‍ കാമ്പസ്സിനകത്തും പുറത്തും നടത്തിയ പൊതുക്ലീനിംഗ് യജ്ഞത്തില്‍ വിദ്യാര്‍ത്ഥികളും സ്റ്റാഫ് അംഗങ്ങളും അടക്കം 1500 പേര്‍ പങ്കെടുത്തു. പരിപാടികളുടെ ഉദ്ഘാടനം ടി.എന്‍.പ്രതാപന്‍ എം.പി. നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, അസിസ്റ്റന്‍റ് ഡയറകട്ര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ് എന്നിവര്‍ പങ്കെടുത്തു. വൃക്ഷതൈനടീല്‍, പരിസ്ഥിതി ദിന പ്രതിജ്ഞ, സമ്മാന വിതരണം എന്നിവയും നടത്തി.