അമലയിൽ ഇ എൻ ടി വിഭാഗം ശ്വാസനാളത്തിലേക്ക് ട്യൂബ് ഘടിപ്പിക്കുന്ന ട്രാക്കിയോസ്റ്റമി ശസ്ത്രക്രിയയെ കുറിച്ചും, ട്രാക്കിയോസ്റ്റമി ചെയ്ത രോഗികളുടെ പരിചരണത്തെ കുറിച്ചും ക്ലാസുകൾ സംഘടിപ്പിച്ചു.അമല ജോയിന്റ് ഡയറക്ടർ റവ. ഫാ. ജെയ്സൺ മുണ്ടന്മാണി ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ്
ഡയറക്ടർ റവ. ഫാ. ഷിബു പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ് എന്നിവർ അധ്യക്ഷത വഹിച്ചു. ഇ എൻ ടി എച്ച്. ഒ .ഡി ഡോ. ആൻഡ്രൂസ് സി ജോസഫ്, പ്രൊഫസർ ഡോ. വിനയ്കുമാർ, പ്രൊഫസർ ഡോ. അർജുൻ ജി മേനോൻ എന്നിവർ പ്രഭാഷണം നടത്തി