അമല ആശുപത്രി ക്യാൻസർ രോഗികൾക്ക് വേണ്ടി പ്രീമിയർ സൗകര്യങ്ങളോടെ പൂങ്കുന്നത്ത് ആരംഭിച്ച ഡേ കെയർ ഓൺകോളജി സെന്ററിന്റെ ഉത്‌ഘാടനം തൃശൂർ മേയർ എം കെ വർഗീസ് നിർവഹിച്ചു . ദേവമാതാ പ്രൊവിൻഷ്യൽ ഫാ .ഡോ .ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു , കല്യാൺ ജുവലറി ഉടമ കല്യാണരാമൻ , അമല ഡയറക്ടർ ഫാ .ജൂലിയസ് അറക്കൽ സിഎംഐ ,ജോയിന്റ് ഡയറക്ടർ ഫാ .ഡെൽജോ പുത്തൂർ ,പ്രിൻസിപ്പൽ ഡോ ബെറ്റ്സി തോമസ് ,ഓൺകോളജിസ്റ് ഡോ പി ഉണ്ണികൃഷ്ണൻ ,വാർഡ് കൗൺസിലർ സുരേഷ് കൃഷ്ണൻ സെന്റ് ജോസഫ് പള്ളി വികാരി ഫാ .ആന്റണി കുരുതുകുളങ്ങര എഫാത്താ എം ഡി തോമസ് ജെ പൂണോലിൽ എന്നിവർ പ്രസംഗിച്ചു