അമല മെഡിക്കല്‍ കോളേജിലെ സെന്‍റര്‍ ഫോര്‍ റിസേര്‍ച്ച് പ്രൊമോഷന്‍റെ ആഭിമുഖ്യത്തില്‍ ഡീകോഡ് ആര്‍ മാസ്റ്ററിംഗ് ദ എസ്സന്‍ഷ്യല്‍സ് എന്ന വിഷയത്തില്‍ ആരംഭിച്ച ദ്വിദിന റിസേര്‍ച്ച് വര്‍ക്ക്ഷോപ്പിന്‍റെ ഉദ്ഘാടനം കേരള ആരോഗ്യസര്‍വ്വകലാശാല റിസേര്‍ച്ച് ഡീന്‍ ഡോ.കെ.എസ്.ഷാജി നിര്‍വ്വഹിച്ചു. അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, റിസേര്‍ച്ച് ഡയറക്ടര്‍ ഡോ.വി.രാമന്‍കുട്ടി, അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ.സുനു സിറിയക്, ഡാറ്റ അനലിസ്റ്റ് ഡോണ ലിസ തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഗവേഷകര്‍ പങ്കെടുത്തു.