ഇന്ത്യയിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍ പങ്കെടുത്ത കോണ്‍കോര്‍ഡിയം ദ റിബൂട്ട് നാഷണല്‍ യു.ജി.കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ 38 പോയിന്‍റോടെ അമല മെഡിക്കല്‍ കോളേജ് ചാമ്പ്യന്‍മാരായി. 14 പോയിന്‍റ് നേടിയ പി.കെ.ദാസ് രണ്ടാം സ്ഥാനത്തും 10 പോയിന്‍റ് വീതം നേടിയ ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോട്, കെ.എം.സി.ടി. കോഴിക്കോട് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.