അമല മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നടത്തിയ രക്തദാനദിനാചരണത്തിന്‍റെയും രക്തദാനക്യാമ്പിന്‍റെയും ഉദ്ഘാടനം സെന്‍റ്അലോഷ്യസ് കോളേജ് മാനേജര്‍ ഫാ.തോമസ് ചക്രമാക്കില്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്‍മാണി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ മേധാവി ഡോ.വിനു വിപിന്‍, സിസ്റ്റ്ര്‍ മിനി, കിഡ്നി ഡോണര്‍ കെ.എഫ്. ബ്ലസ്സന്‍, ബ്ലഡ് ഡൊണേഷന്‍ ഓര്‍ഗനൈസര്‍ വി.പി. സനല്‍, ബ്ലഡ് സെന്‍റര്‍ കൗണ്‍സിലര്‍ ജോബിന്‍ എന്നിവര്‍ പ്രസംഗിച്ചു.