Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 27-03-26 10:30:00
  • To : 27-03-26 12:00:00
  • March 27, 2026

അമലയിൽ ബൈപോളാർ ദിനാചരണം

അമല മെഡിക്കൽ കോളേജ് മാനസികരോഗ വിഭാഗം നടത്തിയ ബൈപോളാർ ദിനാചരണത്തിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി സി. എം. ഐ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ സൈക്കാട്രി വിഭാഗം മേധാവി ഡോ. ഷൈനി ജോൺ, ഡോ. പ്രീതി മേനോൻ, ഡോ. രേഷ്മ സൂസൻ മാത്യു, ഡോ. അപർണ മാത്യൂസ്, നിജി വിജയൻ എന്നിവർ പ്രസംഗിച്ചു. വിഷാദാവസ്ഥയും ഉന്മാദാവസ്ഥയും മാറിമാറിവരുന്ന ബൈപോളാർ രോഗാവസ്ഥയെ കുറിച്ച് സൈക്യാട്രി വിഭാഗം തയ്യാറാക്കിയ ഡോക്യുമെന്ററിയും ജനറൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ സ്കിറ്റും ചടങ്ങിൽ അവതരിപ്പിച്ചു. അമല ഗ്രാമ പദ്ധതിയുടെ കീഴിൽ വരുന്ന അടാട്ട്,തോളൂർ,കൈപ്പറമ്പ് പഞ്ചായത്തുകളിലെ ആശാവർക്കർമാർ പങ്കെടുത്തു.