Please select from the following:
ഈ വർഷത്തെ ദേശീയ ആയുർവേദ ദിനാചരണം അമല ആയുർവേദാശുപത്രിയിൽ സമുചിതമായി ആചരിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി എം ഐ അദ്ധ്യക്ഷനായ ചടങ്ങിൽ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റും, കേരള ഫോറെസ്റ് ഡെവലെപ്മെന്റ് കോർപറേഷൻ മാനേജിങ് ഡിറക്ടറുമായ ശ്രീ. ജോർജി പി. മാത്തച്ചൻ ഐ എഫ് എസ് മുഖ്യാതിഥിയായി. ആയുർവേദ വൈദ്യശാഖയുടെ ഗുണഫലങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ വിവിധ സംഭാവനകൾ നൽകിയ അമല ആയുർവേദാശുപത്രി കൺസൾറ്റൻറ് ഫിസിഷ്യൻ സി. ഡോ. ഓസ്റ്റിനെ "ആയുർവേദ വൈദ്യ പ്രചാരക" എന്ന അവാർഡ് നൽകി ആദരിച്ചു."ആയുർ സ്പർശം" എന്ന വിവിധ സൗന്ദര്യചികിത്സാവിധികളുടെ അവതരണവും നടന്നു. ചടങ്ങിൽ ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ, സി. ഡോ. ഓസ്റ്റിൻ, ഡോ. മനു എം. ഡേവിഡ്, സി. ലുസിന സി എസ് സി , ഡോ. രോഹിത് കെ. എന്നിവർ പ്രസംഗിച്ചു.