അമല മെഡിക്കല്‍ കോളേജില്‍ വിമുക്തി മിഷനുമായി ചേര്‍ന്ന് നടത്തിയ ലഹരിവിരുദ്ധ കാംമ്പയിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ പി.കെ.സതീഷ്, വിമുക്തി ജില്ല കോഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ്, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ആന്‍റണി മണ്ണുമ്മല്‍, ഡോ.റെന്നീസ് ഡേവിസ്, ഡോ.സിസ്റ്റ്ര്‍ ജൂലിയ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.