Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോക കാന്‍സര്‍ ദിനാചരണത്തിന്‍റെ ഉദ്ഘാടനം കാന്‍സര്‍ അതിജീവത ധന്യ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ.ജെയ്സണ്‍ മുണ്ടډാണി, ഫാ.ഡെല്‍ജോ പുത്തൂര്‍, റേഡിയേഷന്‍ ഓങ്കോളജി മേധാവി ഡോ.ജോമോന്‍ റാഫേല്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.പി.ഉണ്ണികൃഷ്ണന്‍, ഡോ.മനു ജി. മാത്യു, ഡോ.അമിത് രാജ് എന്നിവര്‍ പ്രസംഗിച്ചു. അമല നേഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.